വി.എച്ച്.എസ്.ഇ. കോഴ്‌സുകളിൽ സമഗ്ര പരിഷ്‌കാരം; തൊഴിൽസാധ്യത വർധിപ്പിക്കാൻ പുതിയ പദ്ധതി

വി.എച്ച്.എസ്.ഇ. കോഴ്‌സുകൾ വ്യവസായ ആവശ്യങ്ങൾക്കനുസൃതമായി പരിഷ്‌കരിച്ച് തൊഴിൽസാധ്യതയും പി.എസ്.സി. അംഗീകാരവും ശക്തിപ്പെടുത്തുമെന്ന് അധികൃതർ.

Aug 04, 2026 - 15:10
Updated: 1 month ago
0
വി.എച്ച്.എസ്.ഇ. കോഴ്‌സുകളിൽ സമഗ്ര പരിഷ്‌കാരം; തൊഴിൽസാധ്യത വർധിപ്പിക്കാൻ പുതിയ പദ്ധതി

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി (വി.എച്ച്.എസ്.ഇ.) വിദ്യാഭ്യാസത്തെ കൂടുതൽ തൊഴിൽസാധ്യതാ കേന്ദ്രീകൃതവും വിദ്യാർഥിസൗഹൃദവുമാക്കാൻ സമഗ്രമായ പരിഷ്‌കാരങ്ങൾ ഒരുങ്ങുന്നതായി വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ) കെ.വി. മനോജ് അറിയിച്ചു. പുതിയ വ്യവസായ മേഖലകളുടെ ആവശ്യങ്ങളുമായി കോഴ്‌സുകളെ ബന്ധിപ്പിക്കുന്നതോടൊപ്പം പി.എസ്.സി. അംഗീകാരവും തൊഴിൽ അവസരങ്ങളും കൂടുതൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വി.എച്ച്.എസ്.ഇ. അധികൃതർ അറിയിച്ചു. 

നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ക്യു.എഫ്.) നിലവിൽ വന്നതിനെ തുടർന്ന് ചില കോഴ്‌സുകളുടെ പേര് മാറ്റേണ്ടിവന്നത് പി.എസ്.സി. അംഗീകാരത്തെ ബാധിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം കോഴ്‌സുകൾക്കും ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും, ശേഷിക്കുന്നവയ്ക്കുള്ള അംഗീകാരം നേടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വി.എച്ച്.എസ്.ഇ. കോഴ്‌സ് പഠിക്കുന്നവർക്ക് ലഭിക്കുന്ന എൻ.എസ്.ക്യു.എഫ്. സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിലുൾപ്പെടെ വിവിധ ജോലികൾ ലഭിക്കും. വി.എച്ച്.എസ്.ഇ. പഠിച്ചവർക്ക് പല കോഴ്‌സുകൾക്കും സീറ്റ് സംവരണവും ലാറ്ററൽ എൻട്രി അവസരവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User