അൻസിബയുടെ പരാതിയിൽ ഇനി പ്രതികരിക്കാനില്ല -ശ്വേതാ മേനോൻ

അൻസിബയുടെ പരാതിയിൽ ഇനി പ്രതികരിക്കാനില്ല, പ്രശ്നം സംഘടനയ്ക്കുള്ളിൽത്തന്നെ തീർക്കും -ശ്വേതാ മേനോൻ

May 29, 2026 - 12:05
0
അൻസിബയുടെ പരാതിയിൽ ഇനി പ്രതികരിക്കാനില്ല -ശ്വേതാ മേനോൻ

രണ്ട് പരാതികളാണ് അൻസിബ നൽകിരിക്കുന്നത്. നടി ലക്ഷ്‌മിപ്രിയക്കും തൃപ്പൂണിത്തുറയിലെ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരെ ആഭ്യന്തര വകുപ്പിനും പോലീസിനും നൽകിയ പരാതിയാണ് ഇതിൽ ആദ്യത്തേത്. ടിനി ടോമിനെതിരെ താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നൽകിയ പരാതിയാണ് മറ്റൊന്ന്. ലക്ഷ്‌മിപ്രിയ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ അപമാനിച്ചു എന്നാണ് അൻസിബ ആഭ്യന്തര വകുപ്പിൽ നൽകിയ പരാതിയിലുള്ളത്.ടിനി ടോമിനെതിരായ പരാതി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് പറഞ്ഞപ്പോൾ അങ്ങനെയല്ല വേണ്ടതെന്നാണ് അൻസിബ പറഞ്ഞത്. ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ നേരിട്ട് അമ്മ ഓഫീസിൽ എത്തി തെളിവുകൾ സഹിതം ഹാജരാകാനായിരുന്നു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശം. എന്നാൽ തന്റെ പരാതി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയല്ല കേൾക്കേണ്ടതെന്നും പകരം നിഷ്പക്ഷമായ ഒരു സമിതി വേണമെന്നുമാണ് അൻസിബയുടെ ആവശ്യം. പുതിയ സമിതിയിലേക്ക് രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നീ മൂന്നുപേരുകൾ അൻസിബ നിർദേശിച്ചിട്ടുണ്ട്.ഇവർക്ക് ആർക്കെങ്കിലും അസൗകര്യമുണ്ടെങ്കിൽ താനുമായി ആലോചിച്ച് തനിക്ക്യോജിക്കുന്ന മറ്റൊരാളെ പകരം നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ അമ്മ സംഘടന അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരം. അൻസിബ ടിനി ടോമിനെതിരെ നൽകിയ പരാതി അമ്മ ജനറൽ ബോഡിക്ക് വിടാനാണ് സാധ്യത.ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ശ്വേതാ മേനോനെ ബന്ധപ്പെട്ടപ്പോൾ അവർ പ്രതികരിക്കാൻ തയ്യാറായില്ല.

പ്രശ്‌നങ്ങൾ സംഘടനയ്ക്കുള്ളിൽത്തന്നെ തീർക്കുമെന്നാണ് അവർ വ്യക്തമാക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User