എൻജിനീയറിങ്: കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Kerala CEE has published the first-phase centralized allotment results for 2026 engineering admissions on its official website

എൻജിനീയറിങ്: കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026ലെ സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്.
​ഒന്നാംഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള പ്രവേശന പരീക്ഷ കമ്മീഷണർക്ക് അടയ്ക്കേണ്ടതായ ഫീസ് ജൂലൈ ഒമ്പത് മുതൽ 12ന് വൈകിട്ട് നാലിനകം ഓൺലൈനായി അടയ്ക്കണം.
​വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.