കന്നഡ നടി കൃഷി തപന്ദയുടെ ആഡംബര ഫ്ലാറ്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ആർആർ നഗർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഫൊറൻസിക് തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ.
ബെംഗളൂരുവിലെ ആർആർ നഗറിലുള്ള കന്നഡ നടി കൃഷി തപന്ദയുടെ ആഡംബര ഫ്ലാറ്റിൽ മുപ്പത്തിമൂന്നുകാരനായ വൈശാഖ് എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാൾ ഈ ഫ്ലാറ്റിലായിരുന്നു താമസം. ബുധനാഴ്ച രാത്രി ഫ്ലാറ്റിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് വൈശാഖ് ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ നടി കൃഷി തപന്ദ സ്ഥലത്തുണ്ടായിരുന്നില്ല.
സ്ഥലത്തെത്തിയ ആർആർ നഗർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നടിയെയും വൈശാഖിന്റെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും. മരണപ്പെട്ട വൈശാഖിന് മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്; മുൻപ് വ്യവസായി അരവിന്ദ് റെഡ്ഡിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്.