മന്ത്രി ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചു

രാജ്യസഭാ കാലാവധി പൂർത്തിയാക്കിയതിന് പിന്നാലെയാണ് രാജി വെച്ചത്

Jun 23, 2026 - 10:54
0
മന്ത്രി ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചു

ഡൽഹി: രാജ്യസഭാ കാലാവധി പൂർത്തിയാക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ച് ജോർജ് കുര്യൻ. രാഷ്ട്രപതി ജോർജ് കുര്യന്റെ രാജി സ്വീകരിച്ചു. രാജിക്ക് പിന്നാലെ കേരളത്തിൽ പ്രവർത്തിക്കാനുള്ള സന്നദ്ധത അദ്ദേഹം കേന്ദ്ര  നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, കേരളത്തിലാണ് അതോ ദേശീയ തലത്തിലാണോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൂന്നാം മോദി സര്‍ക്കാരില്‍ 2024 ജൂണ്‍ 9നാണ്  കേന്ദ്ര  സഹമന്ത്രിയായി ജോർജ് കുര്യൻ സ്ഥാനമേറ്റത്. ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളാണ് ജോർജ് കുര്യന് നൽകിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User