നിയന്ത്രണം വിട്ട ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും

Jun 23, 2026 - 10:05
0
നിയന്ത്രണം വിട്ട ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരുക്കേറ്റു. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കൂടാതെ, അപകടത്തിൽ പെട്ട കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പറിൻ്റെ ഡ്രൈവറായാ നിസാം എന്നിവർക്കും പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടു പേരെ കൊട്ടാരക്കര താലൂക് ആശുപത്രിയിലും ഒരാളെ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേരെ മെഡിസിറ്റി ആശുപത്രിയിലും  പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ഒരാൾ വെന്റിലേറ്ററിൽ തുടരുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User