വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി സമസ്ത
സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: യുഡിഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനമായ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് എന്ന പ്രഖ്യാപനം വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത രംഗത്ത് വന്നിരിക്കുകയാണ്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം എന്ന തലക്കെട്ടിൽ പ്രഷിദീകരിച്ച ലേഖനത്തിൽ സർക്കാർ എടുത്തിരിക്കുന്ന ഈ നടപടി കൂടുതൽ ആശങ്കയുണ്ടാക്കുമെന്നും മദ്യത്തിൻ്റെ ലഭ്യത വർധിപ്പിക്കാനുള്ള നയവുമായി മുന്നോട്ടുവരുന്നത് നിർഭാഗ്യകരമാണെന്നും പറയുന്നു. മദ്യത്തിൻ്റെ വീര്യം കുറവാണെന്നത് അതിൻ്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുന്നില്ല. സുരക്ഷിത മദ്യം എന്ന തെറ്റായ ധാരണ മദ്യ ഉപയോഗത്തിലേക്ക് ജനങ്ങളെ ആകർഷിക്കുമെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)