ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹത്തോടെ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു; മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി

Jun 19, 2026 - 10:04
0
ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹത്തോടെ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു; മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി

തിരുവനന്തപുരം: നിയമസഭയിൽ പുതിയ യുഡിഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു.2026-27 വർഷത്തെ ബജറ്റ് അവതരണമാണ് ആരംഭിച്ചിരിക്കുന്നത്. ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് വി ഡി സതീശൻ പ്രസംഗം ആരംഭിച്ചത്. ജനങ്ങളുടെ പൂർണ പിന്തുണയോടെയാണ് തങ്ങൾ അധികാരത്തിൽ കയറിയതെന്നും അതുകൊണ്ട് തന്നെ ഒരു പുതുയുഗ കേരളമാണ് ലക്ഷ്യം വെക്കുന്നതെന്നും പ്രസംഗത്തിൽ വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുകയാണെന്നും കേരളത്തിന്റെ തനത് വരുമാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും കിഫ്ബി പദ്ധതികൾക്കാവശ്യമായ ഫണ്ട് കണ്ടെത്തേണ്ട ഉത്തരവാദിത്തവും സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User