ഹൈക്കോടതി ഇടപെട്ടു മൈക്രോ ഫൈനാൻസിങ് കേസിൽ വെള്ളാപ്പള്ളി നടേശന് കുരുക്ക്

micro financing case included high court

Jun 19, 2026 - 18:18
0
ഹൈക്കോടതി ഇടപെട്ടു  മൈക്രോ ഫൈനാൻസിങ് കേസിൽ  വെള്ളാപ്പള്ളി നടേശന് കുരുക്ക്


കൊച്ചി: മൈക്രോ ഫൈനാൻസിങ് തട്ടിപ്പ് കേസിൽ  എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുരുക്ക് മുറുക്കി ഹൈക്കോടതി.. വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം നടത്താൻ  മടിക്കുന്ന ഉദ്യോഗസ്ഥന്റെ നടപടിയെ കോടതി നിശിതമായി വിമർശിച്ചു.  പോലീസ് ഈ കേസിൽ അലംഭാവം കാണിച്ചത് എന്ന് നിരീക്ഷിച്ച കോടതി മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്ന് വ്യക്തമാക്കി.. പകരം പുതിയ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കുമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു. നിരന്തരം വർഗീയത നിറഞ്ഞ പ്രസ്ഥാപന നടത്തിയിട്ടും കേസ്സെടുക്കാതെ സംരക്ഷിച്ചു നിർത്തിയ  സർക്കാരിനുള്ള തിരിച്ചടി കൂടിയായും ഇതിനെ വിലയിരുത്താം.വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കുന്ന പോലീസ് ഓഫിസറുടെ കാര്യം വ്യക്തമായി എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ വിമർശനം. കോടതി പലതവണ നിര്‍ദ്ദേശിച്ചിട്ടും എസ്പി എസ് ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ല. മൈക്രോ ഫിനാന്‍സ് കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ കളിയാക്കരുതെന്നും കോടതി വ്യക്തമാക്കി. ഇതിനു കാരണം അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ചില സമ്മര്‍ദ്ദമുള്ളത് കൊണ്ടാണെന്നും ആയിരുന്നു ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

2016 ൽ മുൻ മുഖ്യമന്ത്രി  വി എസ് അച്യുതാനന്ദന്റെ പരാതിയിൽ ആണ്  വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി ജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം ഉള്ളത്. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ തന്റെ പരാതിയിൽ ആരോപിച്ചത്. അതുപ്രകാരം കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.  പിണറായി ഭരണ കാലത്ത് പോലീസ് സംരക്ഷണത്തിൽ കഴിച്ചുകൂട്ടി എന്ന് പറയാതെ  കോടതിയുടെ നിർദേശം വെള്ളാപ്പള്ളി നടേശന് വൻ കുരുക്ക് ആണ് 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User