ശിക്ഷ വർധിപ്പിക്കണമെന്ന് സർക്കാർ, റദ്ദാക്കണമെന്ന് പ്രതികൾ; നടിയെ ആക്രമിച്ച കേസ് വീണ്ടും കോടതിയിൽ

Jun 22, 2026 - 15:19
0
ശിക്ഷ വർധിപ്പിക്കണമെന്ന് സർക്കാർ, റദ്ദാക്കണമെന്ന് പ്രതികൾ; നടിയെ ആക്രമിച്ച കേസ് വീണ്ടും കോടതിയിൽ

കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീൽ ഹർജി കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റിവച്ചു. ആറ് പ്രതികൾ സമർപ്പിച്ച അപ്പീലുകളാണ് മാറ്റിയത്.

സുനിൽ കുമാർ (പൾസർ സുനി), മാർട്ടിൻ, വിജീഷ്, വടിവാൾ സലീം എന്നിവരടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. കേസിൽ പ്രതികൾക്ക് 20 വർഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

അതേസമയം, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങൾക്ക് വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User