ബ്രസിൽ ആരാധകർക്ക് ആശ്വാസം; ഹെയ്തികെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രേസിയലിന് വമ്പൻ ജയം
വാഷിംഗ്ടൺ: ആദ്യത്തെ കളിയിലെ പരാജയത്തിന്റെ കൈയിപ്പ് മാറ്റി വമ്പൻ വിജയവുമായി ബ്രസിൽ. ഹെയ്തികെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസിൽ ജയിച്ചിരിക്കുന്നത്. ഈ കളി ആരാധകർക്ക് ആവേശത്തെക്കാളുപരി ആശ്വാസമാണ് നൽകുന്നത്. ഒന്നാം പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് ബ്രസിൽ മുന്നിലായിരുന്നു. നിരവധി അവസരങ്ങൾ പാഴാക്കിയതിന് ശേഷം, 23-ാം മിനിറ്റിൽ ലഭിച്ച ഒരു റീബൗണ്ട് അവസരം മുതലാക്കി മാത്യൂസ് കുന്യ ബ്രസീലിന് ലീഡ് സമ്മാനിച്ചു. ഭാഗ്യത്തിന്റെ പിന്തുണയോടെയായിരുന്നു ആ ഗോൾ. തുടർന്ന് 36-ാം മിനിറ്റിൽ മധ്യനിരയിൽ നിന്നുള്ള കൃത്യമായ ത്രൂ പാസ് സ്വീകരിച്ച കുന്യ തന്റെ രണ്ടാം ഗോൾ നേടി ലീഡ് ഇരട്ടിയാക്കി. ഹെയ്തിയുടെ പ്രതിരോധനിരയെയും മധ്യനിരയെയും കീറിമുറിച്ച പാസിൽ നിന്ന് വിനീഷ്യസ് ജൂനിയർ മൂന്നാം ഗോൾ നേടി ബ്രസീലിന്റെ ആധിപത്യം ഉറപ്പിച്ചു.