ഫിലിപ്പീൻസിൽ 7.8 തീവ്രതയുള്ള ഭൂചലനം; 4 പേർ മരിച്ചു, 200 പേർക്ക് പരിക്ക്
ഫിലിപ്പീൻസിൽ 7.8 തീവ്രതയുള്ള ഭൂചലനം; 4 പേർ മരിച്ചു, 200 പേർക്ക് പരിക്ക്.
ഫിലിപ്പീൻസിൽ ശക്തമായ 7.8 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ദുരന്തത്തിൽ നാല് പേർ മരിച്ചതായും 200-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഫിലിപ്പീൻസിലെ ബുറിയാസ് പ്രദേശത്തിന് പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി 24.7 കിലോമീറ്റർ അകലെയായിരുന്നു. ഭൂമിക്കടിയിൽ ഏകദേശം 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്.