നീറ്റ് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം; ലണ്ടനിൽ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം.

ഡൽഹിയിൽ വിദ്യാർത്ഥികൾക്കും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധം; പാർലമെന്റ് സ്ക്വയറിൽ ഐക്യദാർഢ്യ സദസ്

Jul 23, 2026 - 07:52
Updated: 2 months ago
0
നീറ്റ് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം; ലണ്ടനിൽ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം.
നീറ്റ് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം; ലണ്ടനിൽ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം.
നീറ്റ് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം; ലണ്ടനിൽ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം.
നീറ്റ് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം; ലണ്ടനിൽ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം.

വിദ്യാർത്ഥി സമരത്തിന് ലണ്ടനിൽ ഐക്യദാർഢ്യം; ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, സമരത്തിന് പിന്തുണ അറിയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ പ്രതിഷേധിച്ചും, ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് യു.കെ. കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. പാർലമെന്റ് സ്ക്വയർ പൊതുപ്രതിഷേധങ്ങൾക്കും പൊതുസമ്മേളനങ്ങൾക്കും ചരിത്രപരമായി സുപ്രധാനമായ ഇടമാണ്. 

ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരെ നടന്ന പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഡാർലിൻ ജോർജ് കടവൻ, വിക്രം പ്രതാപ് ദുഹാൻ, ഗുർമീന്ദർ രൺധാവ, സുജു ഡാനിയേൽ, എഫ്രേം സാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User