സമൂഹ മാധ്യമത്തിലൂടെ വീടില്ലെന്ന് പറഞ്ഞ റുവാനിയുടെ സങ്കടം മുഖ്യമന്ത്രി കേട്ടു; പുതിയ വീട് നൽകാമെന്ന് ഉറപ്പുനൽകി വി.ഡി സതീശൻ.

തിരുവനന്തപുരം: മഴപെയ്‌താൽ ചോർന്നൊലിക്കുന്ന വീട്ടിൽ ഭയമില്ലാതെ ഉറങ്ങണമെന്ന വിഴിഞ്ഞം സ്വദേശിനിയായ ആറുവയസുകാരി റുവാനിയുടെ ആഗ്രഹം സഫലമാകും. മുഖ്യമന്ത്രിയോട് വീട് വേണമെന്ന് അഭ്യർഥിച്ച റുവാനിയുടെ കുടുംബത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് പുതിയ വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പുനൽകി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ ഈ കൊച്ചുമിടുക്കിയുടെ സങ്കടം സോഷ്യൽ മീഡിയയിൽ വൈറലായതിനുപിന്നാലെ യാണ് സഹായവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.