പൊതുമരാമത്ത് മന്ത്രിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് എടുക്കണം: പി.സി.തോമസ്

Sep 15, 2022 - 10:54
0
പൊതുമരാമത്ത് മന്ത്രിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് എടുക്കണം: പി.സി.തോമസ്

പെരുമ്പാവൂർ റോഡിലെ കുഴിയടക്കാത്തതു മൂലം കുഴിയിൽ വീണ് മരണത്തിനിടയായ കുഞ്ഞുമുഹമ്മദിന്റെ ദാരുണവുമായ അന്ത്യവുമായി ബന്ധപ്പെട്ട്, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും മറ്റ് ഉത്തരവാദികൾക്കും എതിരെ കൊലക്കുറ്റവുമായി ബന്ധപ്പെട്ട കേസെടുക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.

എറണാകുളത്ത് കടവന്ത്രയിൽ പി.റ്റി.ചാക്കോ മെമ്മോറിയൽ ട്രസ്റ്റിന്റെ വികസന ചർച്ചാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തോമസ്. ട്രസ്റ്റിന്റെ എറണാകുളം യൂണിറ്റ് പ്രസിഡണ്ട് ജോസ് മോൻ കോളുതറ അധ്യക്ഷതവഹിച്ചു.

റോഡു വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര-കേരള സർക്കാരുകളുടെ തികഞ്ഞ പരാജയത്തിൽ യോഗം അമർഷം രേഖപ്പെടുത്തി. പെരുമ്പാവൂര് നടന്ന സംഭവം കേരളത്തിൽ ഇനി പലയിടത്തും ആവർത്തിക്കപ്പെടാവുന്ന രീതിയിലാണ് പല റോഡുകളുടെയും കുഴികളുടെ എണ്ണവും വലുപ്പവും. അതിനൊരു മാറ്റം വരുത്തുവാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. ഉത്തരവാദികൾക്കെതിരായി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചാൽ, അത് ബന്ധപ്പെട്ടവർക്കെതിരെയുള്ള ശിക്ഷാ നടപടി മാത്രമല്ല, മുന്നോട്ടുള്ള വികസന കാര്യങ്ങൾക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും തോമസ് പറഞ്ഞു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User