തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടയില്‍ സീരിയല്‍ നടിക്ക് തെരുവ് നായയുടെ കടിയേറ്റു.

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടയില്‍ സീരിയല്‍ നടിക്ക് തെരുവ് നായയുടെ കടിയേറ്റു.

വീട്ടില്‍ നിന്ന് ഭക്ഷണം പാകം ചെയ്ത്  തെരുവ് നായ്ക്കള്‍ക്ക്  വിതരണം ചെയ്തിരുന്ന സീരിയല്‍ നടി തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്തയെ തെരുവ് നായ കടിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

 ഭരതന്നൂര്‍ ജംങ്ഷനില്‍ കൊണ്ടുവന്ന് തെരുവനായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ ആണ് സംഭവം. വലതു കൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭരതന്നൂര്‍ മാര്‍ക്കറ്റും ജംങ്ഷനും കേന്ദ്രീകരിച്ച്‌ 50ല്‍ കൂടുതല്‍ തെരുവുനായ്ക്കള്‍ ചുറ്റിത്തിരിയുന്നുണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു.