എകെജി സെന്റര്‍ ആക്രമണം; സൂത്രധാരനെ തിരിച്ചറിഞ്ഞതായി സുധാകരന്‍

Jul 01, 2022 - 02:22
0
എകെജി സെന്റര്‍ ആക്രമണം; സൂത്രധാരനെ തിരിച്ചറിഞ്ഞതായി സുധാകരന്‍


കണ്ണൂര്‍ : എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്റെ തിരക്കഥ എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാന്‍ ജയരാജന്‍ ഗുണ്ടകളെ വച്ച് നടത്തിയ ആക്രമണം ആണിത്. രാഹുലിന്റെ സന്ദര്‍ശന പ്രാധാന്യം ഇല്ലാതാക്കാന്‍ ആണ് സി പി എം ശ്രമം. കാമറകളില്‍ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.സുധാകരന്‍ ചോദിച്ചു.അക്രമം നടന്ന ഉടന്‍ അവിടെ എത്തിയ ഇ പി ജയരാജന്‍ എങ്ങനെയാണ് അത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തെളിവും ഇല്ലാതെ എങ്ങനെയാണ് ഇ പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി ജയരാജന്‍ ചോദിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User