കടല്‍ ക്ഷോഭം രൂക്ഷം; മത്സ്യതൊഴിലാളിയെ കാണാതായി

Jun 30, 2022 - 06:25
0
കടല്‍ ക്ഷോഭം രൂക്ഷം; മത്സ്യതൊഴിലാളിയെ കാണാതായി

കരുനാഗപ്പള്ളി: അഴീക്കല്‍ ഹാര്‍ബറിനു സമീപം വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞ് തൊഴിലാളിയെ കാണാതായി.വ്യാഴാഴ്ച രാവിലെ 7ഓടെയാണ് അഴീക്കലിന് പടിഞ്ഞാറു ഭാഗത്തായാണ് സംഭവം ഉണ്ടായത്. രാവിലെ മത്സ്യ ബന്ധനത്തിനായി പോയ ചെറിയഴീക്കല്‍ സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീമുത്തപ്പന്‍ വള്ളം തിരയില്‍പ്പെട്ടു മറിയുകയായിരുന്നു. ചെമ്പകശ്ശേരില്‍, വിപിന്‍ (25)നെയാണ് കാണാതായത്. രക്ഷപ്പെട്ട തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User