എകെജി സെന്റര്‍ ആക്രമണം; സിപിഎമ്മിനെ 'കുത്തി' കാനം

Jul 01, 2022 - 02:56
Updated: 4 years ago
0
എകെജി സെന്റര്‍ ആക്രമണം; സിപിഎമ്മിനെ 'കുത്തി' കാനം

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയാണ് ശ്രദ്ധേയം. അക്രമണത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് പറഞ്ഞ കാനം കോണ്‍ഗ്രസിനെ തന്റെ പ്രസ്താവനയില്‍ പഴി ചാരിയതുമില്ല. അക്രമണത്തിന് പിന്നില്‍ സിപിഎം തന്നെയാകുമെന്ന് പറയാതെ പറഞ്ഞുവയ്ക്കുകയാണ് കാനം രാജേന്ദ്രന്‍. കാനത്തിന്റെ പ്രതികരണം ഇങ്ങനെ '' അക്രമണത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം ആഗ്രഹിക്കാത്തവരാണ് ആക്രമണത്തിന് പിന്നില്‍. യുഡിഎഫ് ആണോയെന്നത് പറയാന്‍ ഈ ഘട്ടത്തില്‍ സാധിക്കില്ല.'' ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് സിപിഎമ്മിലേയ്ക്കാണ്..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User