ഇലക്ഷന് ശേഷം മദ്യത്തിന്റെ വില കൂട്ടും
നിത്യോപയോഗ സാധനങ്ങൾക്ക് വില കൂട്ടി ജനജീവിതം തകർത്ത സംസ്ഥാന സർക്കാർ, ഒടുവിൽ മദ്യത്തിനും വില കൂട്ടുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം മദ്യവിലയിൽ വർധനവുണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് നികുതിയിനത്തിൽ ഖജനാവിലേക്ക് ഏറ്റവും കൂടുതൽ പണമെത്തിക്കുന്ന മദ്യത്തിന്റെ വില കൂട്ടാനൊരുങ്ങുന്നത്.
അതേസമയം, സ്പിരിറ്റിന്റെ ദൗർലഭ്യവും മദ്യക്കമ്പനികളുടെ ആവശ്യവും പരിഗണിച്ചാണ് വർധനയെന്ന ന്യായമാണ് സർക്കാർ ഉയർത്തുന്നത്. മദ്യത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നു ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.