എസ്എഫ്ഐ മുൻ നേതാവ് മയക്കുമരുന്നുമായി പിടിയിൽ
നഗരസഭ ജീവനക്കാരനാണിയാൾ
എസ്എഫ്ഐ മുൻ നേതാവ് മാരക മയക്കുമരുന്നുമായി പിടിയിൽ. എസ്എഫ്ഐ മുൻ സംസ്ഥാന സമിതി അംഗമായിരുന്ന ശിവപ്രസാദും സുഹൃത്തുമാണ് മയക്കുരുന്നുമായി പിടിയിലായത്. ഇയാൾ നഗരസഭാ ജീവനക്കാരനാണ്. വാഹനത്തിൽ വരികയായിരുന്ന ഇവരെ പൊലീസ് തടഞ്ഞെങ്കിലും രണ്ടു പേരും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിന്നാലെ പാഞ്ഞ പോലീസ് ഇവരെ പിടികൂടി. പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെലായിരുന്നു സംഭവം വാഹനം നിർത്തി പരിശോധന തുടങ്ങിയപ്പോൾ വാഹനത്തിൽ നിന്നും ഇരുവരും ഇറങ്ങി ഓടുകയായിരുന്നു
തുടർന്ന് പോലീസ് പിടികൂടി ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത് വെഞ്ഞാറമൂട് സ്വദേശി അജ്മൽ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്