ഇനി തട്ടിപ്പ് കാണിച്ചാൽ കുടുങ്ങും; നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ; ജൂലൈ ഒന്ന് മുതൽ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ
ഇത്രയും നാൾ തട്ടിപ്പ് കാണിച്ചും കള്ളവണ്ടി കയറിവർക്കും ഇനി കുരുക്ക് വീഴും. ഇനി മുതൽ നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. നിയമങ്ങൾ ലംഘിച്ചാൽ, കനത്ത പിഴയായിരിക്കും ചുമത്താൻ പോകുന്നത്. ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വന്ന ജന്‍ വിശ്വാസ് ആക്ട്, 2026 പ്രകാരം റെയില്‍വേ ആക്ടിലെ സെക്ഷന്‍ 162 ന് കീഴിലെ കുറ്റകൃത്യങ്ങള്‍ക്ക് ഉണ്ടായിരുന്ന പിഴത്തുക 500 ൽ നിന്നും 2500 രൂപയായി ഉയർത്തി.കൂടാതെ, മറ്റ് റെയിൽവേ കുറ്റകൃത്യങ്ങൾക്കും പിഴത്തുക വർധിപ്പിച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതായി റെയിൽവേ ബോർഡ് വ്യക്തമാക്കി.കൂടാതെ, 1989-ലെ റെയിൽവേ നിയമത്തിൽ വരുത്തിയ ഭേദഗതികൾ പ്രത്യേക വിജ്ഞാപനത്തിലൂടെ നടപ്പാക്കുമെന്നും ഇതുസംബന്ധിച്ച് എല്ലാ സോണൽ റെയിൽവേകൾക്കും ബോർഡ് നിർദേശം നൽകിയിട്ടുണ്ടെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി. പുതുക്കിയ വ്യവസ്ഥകൾ ജൂലൈ1ന് പ്രാബല്യത്തിൽ വരും.
പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, സെക്ഷൻ 137 പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരോ ഉപയോഗിച്ച ടിക്കറ്റ് വീണ്ടും ഉപയോഗിക്കുന്നവരോ അധിക ചാർജുകൾക്കൊപ്പം ബാധകമായ യാത്രാനിരക്കും അടയ്ക്കേണ്ടിവരും. 250 രൂപയായിരുന്നു പിഴ 500 രൂപയായി ആയി ഉയർത്തി. അതേസമയം, അതേസമയം യാത്രക്കാരൻ പിഴ അടക്കാതിരുന്നാൽ കേസ് കോടതിയിലേക്ക് പോകുന്നതായിരിക്കും. ഇനി മറ്റുള്ളവരുടെ ടിക്കറ്റിൽ യാത്ര ചെയ്താലും പണി കിട്ടും. ഇത്തരത്തിൽ യാത്ര ചെയ്താൽ ടിക്കറ്റുകള്‍ കണ്ടുകെട്ടപ്പെടും. കൂടാതെ യാത്രക്കാരന്‍ യാത്രാ നിരക്കും അധിക ചാര്‍ജുകളും നല്‍കേണ്ടിവരും.

ഇനി മുതൽ ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും ഭിക്ഷാടനം നടത്താനും കുറച്ച് പാടുപെടും.അനധികൃതമായി കച്ചവടം നടത്തുന്നതും ഭിക്ഷാടനം നടത്തുന്നതിനും 2,000 രൂപ വരെ പിഴ ഈടാക്കും. പിഴ ഈടാക്കിയതിന് ശേഷവും കുറ്റം ആവർത്തിക്കുകയാണെങ്കിൽ ഒരു വർഷം വരെ തടവ് ശിക്ഷയും ലഭിക്കുന്നതാണ്. പുതുതായി വന്ന മാർഗനിർദ്ദേശങ്ങളിൽ സ്ത്രീകൾക്കും പ്രത്യേക പരിഗണന ഉണ്ട്. സ്ത്രീകളുടെ കൊച്ചിന്റെ സീറ്റിലോ അനധികൃതമായി പുരുഷന്മാര്‍ ഇരിക്കുന്നത് കണ്ടെത്തിയാല്‍ 2,500 രൂപ പിഴ ചുമത്താനും നിര്‍ദ്ദിഷ്ട ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നിയമലംഘനം നടത്തുന്ന അത്തരം യാത്രക്കാരെ ട്രെയിനിൽ നിന്ന് നീക്കം ചെയ്യാൻ റെയിൽവേ ജീവനക്കാർക്ക് അധികാരം നൽകും. കൂടാതെ, നിരോധിതമോ അപകടകരമോ ആയ വസ്തുക്കൾ ട്രെയിനുകളിൽ കൊണ്ടുപോകുന്നവർക്ക് കുറഞ്ഞത് 10,000 രൂപ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.
