വിവാഹസൽക്കാര വേദിയിൽ സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല്; ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് വെട്ടേറ്റു.

തിരുവനന്തപുരം കാട്ടാക്കടയിലാണ്സം ഘർഷം. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ.

വിവാഹസൽക്കാര വേദിയിൽ സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല്; ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് വെട്ടേറ്റു.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ വിവാഹസൽക്കാര വേദിയിൽ സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. സംഘർഷത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി .

സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്, ശരത് എന്നിവർക്കാണ് പരിക്കേറ്റത്. മുൻ വൈരാ​ഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് വിവരം. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.

ആക്രമണത്തിന് പിന്നിൽ എട്ടം​ഗസംഘമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. ഇതിൽ നിന്നാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയായ മനു സഹോദരൻ ഷിനു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്

സംഭവത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.