യുവജന പ്രസ്ഥാനങ്ങളില്‍ മദ്യപാനികള്‍; സമ്മതിച്ച് ഡിവൈഎഫ്‌ഐ

Jun 26, 2022 - 06:26
0
യുവജന പ്രസ്ഥാനങ്ങളില്‍ മദ്യപാനികള്‍; സമ്മതിച്ച് ഡിവൈഎഫ്‌ഐ

വിദ്യാര്‍ത്ഥി  യുവജന സംഘടനയിലുള്ള പലരും കുടിയന്മാരാണെന്ന് പ്രസംഗിച്ച എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പിന്തുണച്ച് ഡിവൈഎഫ്‌ഐ രം?ഗത്തെത്തി. എക്‌സൈസ് മന്ത്രി ഇക്കാര്യം പറഞ്ഞത് നല്ല അര്‍ത്ഥത്തില്‍ മാത്രമാണ്. മന്ത്രി ഉദ്ദേശിച്ചത് യുവജന സമൂഹത്തിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന അമിത മദ്യപാനത്തെയാണ്. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കാനുള്ള അവകാശം മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്കുണ്ടെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ഈ വിഷയത്തില്‍ എക്‌സൈസ് മന്ത്രിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായെത്തി. താങ്കള്‍ ഡിവൈഎഫ്‌ഐ പരിപാടികള്‍ക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണിതെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം. വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണമെന്നുമായിരുന്നു മന്ത്രിയുടെ പ്രസം?ഗം. അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User