തിലകന്റെ വിധി ഷമ്മിക്കും; അമ്മയില്‍ നിന്ന് പുറത്ത്
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കി. അച്ചടക്കം കാട്ടിയെന്ന് ആരോപിച്ചായിരുന്നു നടപടി. സംഘടന യോഗം ചേരുന്നത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയെന്ന് സംഘടന പറയുന്നു. അതേ സമയം ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട നടന്‍ വിജയ് ബാബു സംഘടനയില്‍ തുടരും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഷമ്മി തിലകന്റെ പിതാവ് തിലകന് നേരെയും താരസംഘടന അച്ചടക്കത്തിന്റെ വാള്‍ ഓങ്ങിയിരുന്നു.