നബി വിരുദ്ധ പരാമര്‍ശം; നൂപുര്‍ ശര്‍മ മാപ്പ് പറയണമെന്ന് സുപ്രീം കോടതി

Jul 01, 2022 - 04:17
Updated: 4 years ago
0
നബി വിരുദ്ധ പരാമര്‍ശം; നൂപുര്‍ ശര്‍മ മാപ്പ് പറയണമെന്ന് സുപ്രീം കോടതി

നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുര്‍ ശര്‍മ്മ. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. ഉദയ്പൂര്‍ കൊലപാതകത്തിന് കാരണമായത് നൂപുര്‍ ശര്‍മ്മയുടെ പരമാര്‍ശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകള്‍ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ജീവന് ഭീഷണിയെന്നും നൂപുര്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User