കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർ കൊല്ലപ്പെട്ടു

Jun 05, 2022 - 04:07
0
കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർ കൊല്ലപ്പെട്ടു

 യുപിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപോർട്ടുണ്ട്. ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനും തീയണക്കാനുമുള്ള ശ്രമങ്ങൾ രാത്രിയും തുടരുന്നതയാണ് റിപോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊട്ടിത്തെറിയുണ്ടാവുമ്പോൾ ഫാക്ടറിയിൽ നൂറിലേറെ പേർ ജോലി ചെയ്തിരുന്നതായാണ് വിവരം. നിരവിധി ഫാക്ടറികൾ പ്രവർത്തിക്കുന്ന മേഖലയാണ് അപകടമുണ്ടായ സ്ഥലം. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ പ്രദേശത്ത് ജോലി ചെയ്യുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User