ആദ്യ നിവേദനം സ്വീകരിച്ച് നിയുക്ത എം എൽ എ ഉമ തോമസ്

പ്രവാസി വിഷയമാണ്

ആദ്യ നിവേദനം സ്വീകരിച്ച് നിയുക്ത എം എൽ എ ഉമ തോമസ്

 ആദ്യ നിവേദനം സ്വീകരിച്ച് നിയുക്ത തൃക്കാക്കര എം.എൽ.എ ഉമാ തോമസ്‌. ആദ്യം ലഭിച്ച നിവേദനം പ്രവാസി ചൂഷണത്തിന് എതിരെ. കൊച്ചിൻ ഖത്തർ വിസ സെന്റർ (QVC ) ന്റെ ചൂഷണത്തിന് എതിരെ രൂപം കൊണ്ട ആക്ഷൻ ഫോറം ഭാരാവാഹികൾ ആണ് നിവേദനം നൽകിയത് .ഖത്തറിലെക്ക് റെസിഡന്ഷ്യൽ വിസക്ക് പോവുന്ന പ്രവാസികളെ ബയോമെട്രിക്- മെഡിക്കൽ പരിശോധനയുടേ പേരിൽ നിരന്തരമായി ചൂഷണം ചെയ്യുന്ന കൊച്ചിയിലേ ഖത്തർ വിസ സെന്റർ (ക്യു .വി .സി) സ്ഥിതി ചെയുന്നത് തൃക്കാക്കര മണ്ഡലത്തിൽ പെടുന്ന ചങ്ങമ്പുഴ പാർക്ക്‌ മെട്രോ സ്റ്റേഷന് സമീപം ആണ്. ഈ വിഷയത്തിൽ ഗൗരവപൂർണ്ണമായ ഇടപെടലുകൾ ഉണ്ടാവണമെന്നും, പ്രവാസികളോട് ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ സമീപനവും, ചൂഷണവും സ്വീകരിക്കുന്ന കൊച്ചിൻ QVC അധികൃതർക്കെതിരെയുള്ള ഈ വിഷയം നിയമസഭയുടെ മുൻപാകെ കൊണ്ടുവരണമെന്നും ആക്ഷൻ ഫോറം ഭാരാവാഹികൾ നിവേദനത്തിലൂടെ ആവശ്യപെട്ടു. നിയുക്ത MLA യുടെ പാലാരിവട്ടത്തുള്ള വസതിയിൽ എത്തിയാണ് നിവേദനം കൈമാറിയത്