ബിജെപിയെ തള്ളി കോണ്‍ഗ്രസിന്റെ കൈപിടിച്ച് ബീഹാര്‍ മുഖ്യമന്ത്രി

Aug 09, 2022 - 04:59
0
ബിജെപിയെ തള്ളി കോണ്‍ഗ്രസിന്റെ കൈപിടിച്ച് ബീഹാര്‍ മുഖ്യമന്ത്രി

പറ്റ്‌ന : ബിഹാറില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ബിജെപിയുമായുള്ള പോര് കനത്തതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നണി വിട്ട് പുറത്തേക്ക് തന്നെയെന്ന് ഉറപ്പായി. എന്‍ഡിഎ വിട്ടെത്തിയാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ നല്‍കാമെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡി രാവിലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മുന്നണി വിട്ടെത്തിയാല്‍ നിതിഷിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇരു പാര്‍ട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നല്‍കി. ഇതോടെ നിതീഷ് മുന്നണി വിടുന്നുവെന്ന അഭ്യൂഹം ഏകദേശം ഉറപ്പായി. എന്‍ഡിഎ വിടുന്നതില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ജെഡിയു എംഎല്‍എമാരുടെ യോഗം പറ്റ്‌നയില്‍ പുരോഗമിക്കുകയാണ്. മുന്നണി വിടാന്‍ യോഗത്തില്‍ ധാരണയായതായാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ചക്ക് നിതീഷ് കുമാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചക്ക് ശേഷം ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നേക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User