ബീന ഫിലിപ്പിന്റെ ഭാവി ഇന്നറിയാം; പുറത്താക്കുമെന്ന് സൂചന

Aug 10, 2022 - 01:43
0
ബീന ഫിലിപ്പിന്റെ ഭാവി ഇന്നറിയാം; പുറത്താക്കുമെന്ന് സൂചന

കോഴിക്കോട്: മേയര്‍ ബീന ഫിലിപ്പിന്റെ ഭാവി ഇന്നറിയാം. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന് സിപിഎമ്മിന് ബോധ്യപ്പെട്ടതോടെയാണ് ഇന്ന് വിഷയം സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുന്നത്.  മേയര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കടുത്ത നടപടികള്‍ ഉണ്ടായേക്കില്ലെന്നും താക്കിത് നല്‍കുമെന്നും പറയപ്പെടുന്നു.  ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിലപാടും മേയര്‍ നല്‍കിയ വിശദീകരണവും ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. 2010ല്‍ കൊല്ലം മേയറായിരുന്ന പത്മലോചനനെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡും ചെയ്തിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User