സിവിക് ചന്ദ്രൻ കേസ് : സെഷൻസ് ജഡ്ജിയെ സ്ഥലംമാറ്റിയ നടപടി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
സിവിക് ചന്ദ്രനെതിരായ സ്ത്രീ പീഡനക്കേസില്‍ വിധി പ്രസ്താവിച്ച സെഷൻസ് ജഡ്ജിയെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജഡ്ജി കൃഷ്ണകുമാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്ഥലംമാറ്റം മരവിപ്പിച്ചത്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായിരുന്ന കൃഷ്ണകുമാറിനെ, വിവാദ വിധിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൊല്ലം ലേബര്‍ കോടതി ജഡ്ജിയായി സ്ഥലംമാറ്റുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)