ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തം, 65 പേര്‍ക്ക് കാഴ്ച നഷ്ടമായി

ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ  അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തം, 65 പേര്‍ക്ക് കാഴ്ച നഷ്ടമായി

അതിതീവ്ര ലേസർ വെളിച്ചത്തിൽ നൃത്തംചെയ്തതുമൂലം ഗണേശ ചതുർഥി ഘോഷയാത്രയ്ക്കിടെ 65 പേർക്ക് കാഴ്ച നഷ്ടമായി. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് സംഭവം. അതിതീവ്ര ലേസർ വെളിച്ചം വൈദ്യ, വ്യാവസായിക ആവശ്യങ്ങൾക്കാണ് പൊതുവേ ഉപയോഗിക്കുക. നിയന്ത്രണങ്ങൾ പാലിക്കാതെ ഇവ ഘോഷയാത്രയിൽ ഉപയോഗിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായത്
ദീർഘനേരം ലേസർവെളിച്ചം കണ്ണിലടിച്ചത് ഹോർമോൺ വ്യതിയാനത്തിനും അനുബന്ധപ്രശ്നങ്ങൾക്കും കാരണമായി.  തീവ്രവെളിച്ചത്തിൽ ഏറെനേരം നൃത്തം ചെയ്തത് റെറ്റിനയിൽ രക്തസ്രാവമുണ്ടാക്കി. തുടർന്ന് കാഴ്ച നഷ്ടപ്പെടുകയായിരുന്നുവെന്ന്   ആരോഗ്യ വിദഗ്ധർ പറയുന്നു.