അനിത പുല്ലയില്‍ വിവാദം; കരാര്‍ ജീവനക്കാരുടെ തലയില്‍കുറ്റം ചുമത്തി

Jun 24, 2022 - 03:13
0
അനിത പുല്ലയില്‍ വിവാദം; കരാര്‍ ജീവനക്കാരുടെ തലയില്‍കുറ്റം ചുമത്തി

തിരുവനന്തപുരം; ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ 4 കരാര്‍ ജീവനക്കാരെ പുറത്താക്കും. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു.അനിത പുല്ലയിലിന്  ഓപ്പണ്‍ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അത് വച്ച് എങ്ങനെ നിയമസഭ മന്ദിരത്തിന് അകത്ത് കയറി എന്നതാണ് അന്വേഷിച്ചത്.സഭ ടിവിയുടെ സാങ്കേതിക സഹായം നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരിക്കൊപ്പമാണ് അകത്ത് കയറിയത് നിയമസഭ ജിവനക്കാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കില്ല, നിയമസഭാ സമ്മേളന വേദിയില്‍ കയറിയിട്ടില്ലെന്നും സ്പീക്കര്‍വ്യക്തമാക്കി.സഭ ടീവിക്ക് സാങ്കേതിക സഹായം നല്‍കുന്ന  ബിട്രൈയിറ്റ് സൊലൂഷന്‍സ് എന്ന ഏജന്‍സിയുടെ ജീവനക്കാരായ ഫസീല,വിപുരാജ്,പ്രവീണ്‍,വിഷ്ണു എന്നിവര്‍ക്കെതിരെയാണ് നടപടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User