വി പി ഖാലിദ് അന്തരിച്ചു

Jun 24, 2022 - 04:02
0
വി പി ഖാലിദ് അന്തരിച്ചു

കോട്ടയം: നടന്‍ വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാന്‍ , ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് എന്നിവര്‍ മക്കളാണ്. ആലപ്പി തിയറ്റേഴ്‌സില്‍ അംഗമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളില്‍ വേഷമിട്ടു. പിന്നീട് നാടക സംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ തിളങ്ങി. 1973ല്‍ പുറത്തിറങ്ങിയ പെരിയാര്‍ ആയിരുന്നു ആദ്യ സിനിമ. സണ്‍ഡേ ഹോളിഡേ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. മറിമായം എന്ന ഹാസ്യ പരിപാടിയിലെ സുമേഷേട്ടന്‍ എന്ന കഥാപാത്രമാണ് ഖാലിദിനെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User