മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍; തുടരന്വേഷണത്തിന് ഇഡി ഒരുങ്ങുന്നു

Jun 08, 2022 - 02:10
0
മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍; തുടരന്വേഷണത്തിന് ഇഡി ഒരുങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിനൊരുങ്ങി ഇഡി .രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കും. കള്ളപ്പണ കേസില്‍ ഇഡി കുറ്റപത്രം നല്‍കിയെങ്കിലും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് തടസ്സമില്ല. കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് അക്കമിട്ട് നിരത്തിയാണ് സ്വപ്ന നല്‍കിയ പുതിയ രഹസ്യ മൊഴി. സ്വര്‍ണ്ണക്കടത്ത് അന്വേഷണ ഘട്ടത്തില്‍ സമാന ആരോപണം സ്വപ്ന ഉയര്‍ത്തിയിരുന്നെങ്കിലും ഇത്ര ഗുരുതരമായ ആരോപണം ആയിരുന്നില്ല അത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User