വീണാ ജോർജിനെ ആക്രമിച്ചില്ലെന്ന് എസ്ഐടി; നിർണായകമായത് ഗൺമാന്റെ മൊഴി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാന്റെ മൊഴി നിർണായകമായി. എസ്ഐടി പുനരന്വേഷണത്തിലെ കണ്ടെത്തലുകൾ.
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന എസ്ഐടി കണ്ടെത്തലിലേക്ക് വഴിതുറന്നത് വീണയുടെ ഗൺമാനായിരുന്ന എം.എസ്. അഭിലാഷിന്റെ മൊഴി. ആയുധം ഉപയോഗിച്ചുള്ള ആക്രമണം കണ്ടിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും അഭിലാഷ് എസ്ഐടിക്ക് മൊഴി നൽകിയതായാണ് വിവരം.
ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് സമരക്കാർ വീണയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു എഫ്ഐആർ. കരിങ്കൊടി കാണിച്ചും മുദ്രാവാക്യം വിളിച്ചും 'കൊല്ലെടാ' എന്ന് ആക്രോശിച്ചും വീണയ്ക്കുനേരെ ചാടിവീണ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് കഴുത്തിൽ ആക്രമിച്ചെന്നായിരുന്നു ഗൺമാൻ അഭിലാഷ് അന്ന് നൽകിയ പരാതി.
സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർ 16 ദിവസം റിമാൻഡിലായിരുന്നു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ടി.ഒ. മോഹനൻ എംഎൽഎ നൽകിയ പരാതിയിലാണ് കേസിൽ എസ്ഐടി രൂപീകരിച്ച് പുനരന്വേഷണം നടത്തിയത്. അന്വേഷണത്തിനിടെ ആയുധം ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും അഭിലാഷ് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
തന്നെ ആക്രമിക്കാനെത്തുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും ഗൺമാനാണ് സംഭവം കണ്ടതെന്നുമാണ് വീണാ ജോർജ് എസ്ഐടിയോട് പറഞ്ഞത്. ഗൺമാന്റെ മൊഴി കേസിലെ നിർണായക ഘടകമായി മാറിയതോടെ വീണാ ജോർജിന്റെ ആരോപണങ്ങൾക്കും തിരിച്ചടിയായിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)