സച്ചിൻദേവ് എംഎൽഎയുടെ കാറിടിച്ച് പതിനൊന്നുകാരിക്കും പിതാവിനും പരുക്ക്

Oct 07, 2022 - 10:03
0
സച്ചിൻദേവ് എംഎൽഎയുടെ കാറിടിച്ച്  പതിനൊന്നുകാരിക്കും പിതാവിനും പരുക്ക്


 സ്കൂട്ടർ യാത്രികരായ പതിനൊന്നുകാരിക്കും പിതാവിനും ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻദേവിന്റെ കാറിടിച്ച് പരിക്ക്. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വെള്ളിയാഴ്ച രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം. പറമ്പിൽകടവ് മഖാമിൽ സിയാറത്തിനായി പോകുകയായിരുന്നു പിതാവും മകളും. അമിത വേഗതിയിലെത്തിയ കാർ ഇടിച്ചതിന്റെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരും സ്കൂട്ടറിനു അടിയിലായിപ്പോയി. ആബിത്തിനു ഇടതു കൈക്കും മകൾക്ക് ഇടതു കാലിനുമാണ് പരിക്കറ്റത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User