ഡ്രൈവിംഗിനിടെ വാട്സ്ആപ്പിൽ ചാറ്റ് ചെയ്ത ഡ്രൈവർക്കെതിരെ നടപടി ; ബസ് കസ്റ്റഡിയിലെടുത്തു
മൊബൈൽ ഉപയോഗിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടപടിയുമായി ആർടിഒ. വാഹനമോടിക്കുന്നതിനിടെ ബസ് ഡ്രൈവർ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തെ തുടർന്ന് കോഴിക്കോട് പയ്യന്നൂർ റൂട്ടിലോടുന്ന കൃതിക എന്ന ബസ് ആർടിഒ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ തലശ്ശേരി സ്വദേശി ലിജിന് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്