ഫാരീസ് അബൂബക്കര്‍ പിണറായിയുടെ മെന്റര്‍: ഗുരുതര ആരോപണങ്ങളുമായി ജോര്‍ജ്ജ് 

Jul 04, 2022 - 06:40
0
ഫാരീസ് അബൂബക്കര്‍ പിണറായിയുടെ മെന്റര്‍: ഗുരുതര ആരോപണങ്ങളുമായി ജോര്‍ജ്ജ് 

കോട്ടയം: ഫാരിസ് അബൂബക്കര്‍ കേരളത്തിന്റെ നിഴല്‍ മുഖ്യമന്ത്രിയാണെന്ന് പി സി ജോര്‍ജ് . ആറു വര്‍ഷമായി പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നു എന്നേ ഉള്ളൂ. നിയന്ത്രണം ഫാരിസിനാണ്. 2009 ല്‍ കോഴിക്കോട് ലോക്സഭ സീറ്റില്‍ വീരേന്ദ്രകുമാറിനെ മാറ്റി അത് ഫാരിസിന് കൊടുത്തു. ഫാരിസ് നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് മുഹമ്മദ് റിയാസ്. ആ റിയാസാണ് ഇപ്പോഴത്തെ മന്ത്രി. 2004 ലെ മലപ്പുറം സമ്മേളനം മുതല്‍ പിണറായിയുടെ മെന്റര്‍ ആണ് ഫാരിസ്. മലപ്പുറത്ത് ഒളിച്ചു താമസിച്ചാണ് ഫാരിസ് വി എസിനൊപ്പമുള്ള പ്രതിനിധികളെ മറിച്ചത്. പണമെറിഞ്ഞ് ഫാരിസാണ് അട്ടിമറി നടത്തിയത്. കഴിഞ്ഞ ആറു വര്‍ഷമായി കേരളത്തില്‍ ആരും ഫാരിസിനെ കണ്ടിട്ടില്ല. കണ്ടത്  പിണറായി വിജയന്‍ മാത്രമാണെന്നും പി സി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണങ്ങള്‍ക്കും തലേ ദിവസം ഫാരിസ് എത്തിയിരുന്നു. തന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇല്ലാത്തത് കൊണ്ടാണ് സി പി എം അവഗണിക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User