എകെജി സെന്ററിലെ സ്‌ഫോടനം; പിന്നില്‍ സിപിഎം അനുഭാവി ?
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞ് നാലാം നാള്‍ പിന്നിടുമ്പോള്‍ പ്രതിയെ പിടികൂടിയില്ലെന്ന് മാത്രമല്ല, എത്ര പ്രതികളുണ്ടെന്നതിലടക്കം പൊലീസിന് സര്‍വത്ര ആശയക്കുഴപ്പം. അതേ സമയം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. ഇയാള്‍ ഇടതുപക്ഷ അനുഭാവിയാണെന്ന തിരിച്ചറിവിലാണ് പ്രതിയെ വിട്ടയച്ചത്. അതേ സമയം പ്രതിയെ കുറിച്ച് വ്യക്തമായ സൂചന കിട്ടിയെങ്കിലും അറസ്റ്റ് വൈകുന്നതിന്് പിന്നില്‍ സിപിഎം ആണെന്നും ആരോപണമുുണ്ട്...പ്രതിക്ക് പിന്നില്‍ ഇടതുപക്ഷ ബന്ധമാണെന്ന് കണ്ടെത്തിയെന്നും സര്‍ക്കാര്‍ പ്രതിരോധത്തിലായെന്നും പറയുന്നു. സര്‍ക്കാരിനോടുള്ള ദേഷ്യത്തില്‍ എകെജി സെന്ററിലേയ്ക്ക് ബോംബെറിഞ്ഞതാണോ അതോ ഇനി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുവാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എറിയിച്ചതാണോയെന്ന് മാത്രമേ ഇനി അറിയാനുള്ളു. സ്‌ഫോടക വസ്തു എറിയാന്‍ സഹായിച്ചയാളെന്ന് കരുതി പിടികൂടിയ തട്ടുകടക്കാരന്‍ നിരപരാധിയെന്ന് തെളിഞ്ഞതോടെ ഒറ്റപ്രതിയിലേക്ക് അന്വേഷണം വീണ്ടും ചുരുക്കി. പ്രതിയുടെ പരമാവധി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ആക്രമണം നടന്നിട്ട് മൂന്ന് ദിവസമായി. കമ്മീഷണറും നാല് ഡിവൈ.എസ്.പിമാരും അടക്കം 17 പേരടങ്ങുന്ന വമ്പന്‍ സംഘം, പൊലീസിന്റെ ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളുപയോഗിച്ച് അന്വേഷിച്ചിട്ടും ആരാണിയാള്‍ എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. മാത്രവുമല്ല, സര്‍വത്ര ആശയക്കുഴപ്പവും.