എകെജി ആക്രമണം; വസ്തുതകള്‍ നിരത്തി വിഷ്ണുനാഥ്; മിണ്ടാതെ പിണറായി

Jul 04, 2022 - 06:46
0
എകെജി ആക്രമണം; വസ്തുതകള്‍ നിരത്തി വിഷ്ണുനാഥ്; മിണ്ടാതെ പിണറായി

നാല് ദിവസം ആയിട്ടും എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ പിടിച്ചിട്ടില്ല. ഈ ആക്രമണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിട്ടും  പൊലീസ് നോക്കി നിന്നു. പ്രകോപന മുദ്രാവാക്യങ്ങള്‍ പൊലീസ് കേട്ട് നില്‍ക്കുകയാണ്. മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ  ഐഎന്‍ടിയുസി ഓഫീസ് വരെ ആക്രമിക്കപ്പെട്ടു. എന്നിട്ടും നിഷ്‌ക്രിയരായി നില്‍ക്കുകയാണ് പൊലീസ്. എകെജി സെന്റര്‍ അതി സുരക്ഷാ മേഖലയിലാണ്. എന്നിട്ടും പൊലീസ് കാലവില്‍ ഇങ്ങനൊരു സംഭവമെങ്ങനെ നടന്നുവെന്ന് അറിയണം. ഇതേക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം. അക്രമി െപിന്തുടരാന്‍ എന്തുകൊണ്ട് കാവല്‍ നിന്ന പൊലീസുകാര്‍ ശ്രമിച്ചില്ല എന്നറിയേണ്ടതുണ്ട്. സ്‌കൂട്ടറില്‍ പോയ അക്രമിയെ പിടിക്കാന്‍ വയര്‍ലസ് പോലും ഉപയോഗിച്ചില്ല എന്നത് ദുരൂഹമാണ്. ബോംബെറിഞ്ഞയാള്‍ കടന്നു പോയ വഴിയിലെ സിസിടിവി  ക്യാമറകള്‍ പരിശോധിക്കുന്നതിലും ഞെട്ടിപ്പിക്കുന്ന മെല്ലെപ്പോക്കാണ് പൊലീസ് കാണിച്ചത്.ഏതെങ്കിലും നിരപരാധിയുടെ തലയില്‍ കേസ് കെട്ടിവച്ച് തടിയൂരാന്‍ ശ്രമിക്കുകയാണ് പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിട്ട നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വയ്ക്കുന്ന അവസ്ഥയുണ്ടായി. കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴും പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പോസ്റ്റിട്ടപ്പോയും പൊലീസ് എന്താക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയാണ് പൊലീസ് ചെയ്തത്. പൊലീസിനെ അമിതമായി രാഷ്ട്രീയവത്കരിക്കുകയാണ് ഈ സര്‍ക്കാര്‍. നോട്ടീസ് നല്‍കി ചര്‍ച്ചക്കിടെ ഉള്ള മൂന്ന് മണിക്കൂര്‍ ഗ്യാപിലാണ് കോട്ടയം ഡിസിസി ഓഫീസ് ആക്രമിച്ചവരെ അറസ്റ്റ് ചെയ്തത്. ഇപി ജയരാജന് എവിടെ നിന്നാണ് എകെജി സെന്റര്‍ ആക്രമിച്ചത് കോണ്‍ഗ്രസുകാരാണെന്ന വിവരം കിട്ടിയത്. ഇങ്ങനെയൊരു നിര്‍ണായക മൊഴി നല്‍കിയിട്ടും ഇപിയെ ചോദ്യം ചെയ്യാത്തതെന്ത് കൊണ്ടാണ്. 
ബോംബ് വീണപ്പോള്‍ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന പോലെ ശബ്ദം കേട്ടെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി പ്രതികരിച്ചത്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് ആ ശബ്ദം അവിടെ കാവല്‍ നിന്ന പൊലീസുകാര്‍ കേട്ടില്ല. എകെജി സെന്ററില്‍  നടന്നത് നാനോ ഭീകരാക്രമണമാണ്. കോടിയേരിയുടെ പ്രസംഗ വേദിയിലേക്ക് ബോംബെറിഞ്ഞ ആളെയോ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമമുറ്റത്തെ കാറ് കത്തിച്ചവരെയോ ഇതുവരെ പിടികൂടിയില്ല. പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് കോണ്‍ഗ്രസുകാരെന്ന് നാടാകെ പറഞ്ഞ് നടന്നിട്ട് പിന്നീടെന്ത് സംഭവിച്ചു ? എകെജി സെന്ററിലേക്ക് എസ്ഡിപിഐക്കാര്‍ സൗഹൃദ സന്ദര്‍ശനത്തിന് വന്ന ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടു. ഇവിടെ അങ്ങനെ വര്‍ഗ്ഗീയത തുലയണ്ട എന്ന് എഴുതിവയ്ക്കണം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User