തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയെന്ന് മുന്‍ ഡിസിസി സെക്രട്ടറി

Jun 02, 2022 - 03:18
0
തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയെന്ന് മുന്‍ ഡിസിസി സെക്രട്ടറി

തൃക്കാക്കര തെരെഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയായിരിക്കുമെന്ന് മുന്‍ ഡി സി സി സെക്രട്ടറി എംബി മുരളീധരന്‍. കോണ്‍ഗ്രസിനോടുള്ള അതൃപ്തിയും അസ്വാരസ്യവും തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് എംബി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'അതൃപ്തരായിട്ടുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തവണ തൃക്കാക്കരയില്‍ ഉണ്ടായത്, അതുകൊണ്ട് ആത്മാര്‍ത്ഥമായിട്ടുള്ള പ്രവര്‍ത്തനം നടക്കാന്‍ സാധ്യത കുറവാണ്. ഒരുപാട് നേതാക്കന്മാര്‍ തമ്പടിച്ച് പ്രവര്‍ത്തിച്ചു അതെല്ലാം പുറമെ കാണുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. തെരെഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയായിരിക്കും. ആരോടും ആലോചിക്കാതെയാണ് വി ഡി സതീശന്‍ തീരുമാനങ്ങള്‍ എടുക്കുന്നതും. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുള്ള അതൃപ്തിയും അസ്വാരസ്യവും തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കും'- എംബി മുരളീധരന്‍ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User