വീണ്ടും കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍
ജയ്പൂര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നു. കുതിര കച്ചവടത്തിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് നീക്കം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക രാഷ്ട്രീയ നിരീക്ഷകരെ കോണ്‍ഗ്രസ് ഹൈക്കമാന്റ് രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്. രാജ്യസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തലവേദനയായി മാറുകയാണ കുതിരക്കച്ചവടവും ക്രോസ് വോട്ടിംഗും. ഇക്കുറി ആദ്യം ഹരിയാനയിലെ എം എല്‍ എമാരാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനായായത്. പിന്നാലെ കുതിരകച്ചവടം ഭയന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് എം എല്‍ എമാരെ ഛത്തീസ്ഗഡിലെ റിസോട്ടിലേക്ക് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കുന്ന ഒരു രാജ്യസഭാ സീറ്റ് മുതിര്‍ന്ന നേതാവ് അജയ് മാക്കന് നല്‍കിയതില്‍ എം എല്‍ എ മാര്‍ അതൃപ്തരാണ്. ഇതോടെയാണ് സംസ്ഥാനത്ത് കുതിരകച്ചവടത്തിന് സാധ്യത തെളിഞ്ഞത്.