ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ഇനി ബിജെപിയില്‍

Aug 26, 2022 - 03:47
0
ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ഇനി ബിജെപിയില്‍


ഡല്‍ഹി: ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു. മുന്‍ കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന്റെ പടിയിറക്കം ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കോണ്‍ഗ്രസ് അണികള്‍ കേട്ടത്. കോണ്‍ഗ്രസിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് ഇറങ്ങുന്നത്. അര നൂറ്റാണ്ട് നീണ്ടുനിന്ന ബന്ധമാണ് ഗുലാം നബി അവസാനിപ്പിച്ചത്. ജി 23 നേതാക്കളുടെ നേതാവായിരുന്നു. കാശ്മീര്‍ പുനസംഘടന വിഷയത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞാണ് ഗുലാം നബി പുറത്തുപോകുന്നത്. നേരത്തെ മോദിയുമായി സ്വകാര്യ സംഭാഷണം നടത്തുന്ന ചിത്രങ്ങളും ഗുലാമിന്റെതായി പുറത്തുവന്നിരുന്നു. ഇത് ഗുലാം ബിജെപിയിലേയ്ക്കാണെന്ന സൂചനകള്‍ നല്‍കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User