ആറ് മണിക്ക് മുമ്പായി മലയിറങ്ങണം; ഭക്തജനങ്ങള്‍ക്ക് മുന്നറിയിപ്പ് 

ആറ് മണിക്ക് മുമ്പായി മലയിറങ്ങണം; ഭക്തജനങ്ങള്‍ക്ക് മുന്നറിയിപ്പ് 

പമ്പ: നിറപുത്തരി പൂജയ്ക്കായി എത്തിയ ഭക്തരോട് മലയിറങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മഴ കനത്ത് പെയ്യുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. നിറപുത്തരി ചടങ്ങിനായി നിരവധി ഭക്തരാണ് മല കയറി എത്തിയത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നിരവധി പേരെത്തി. മൂന്നുമണിക്ക് ശേഷം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കയറ്റി വിട്ടിരുന്നില്ല. നിറപുത്തരി പൂജയ്ക്കായി പുലര്‍ച്ചെ നാല് മണിക്കാണ് നട തുറന്നത്. 5:40 നും ആറിനും മധ്യയാണ്  നിറപുത്തരി ചടങ്ങുകള്‍ നടന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആദ്യ നെല്‍ക്കതിര് ശ്രീകോവിലിനു മുന്നില്‍ തൂക്കി. മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ദര്‍ശനത്തിനെത്തിയ മുഴുവന്‍ ഭക്തര്‍ക്കും ശ്രീകോവിലില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ നല്‍കി., ചെട്ടികുളങ്ങര, അച്ചന്‍കോവില്‍, കൊല്ലംകോട് എന്നിവിടങ്ങളില്‍ നിന്നാണ് നിറപുത്തരിക്കായുള്ള നെല്‍ക്കതിര്‍ സന്നിധാനത്ത് എത്തിച്ചത്.