ഓണത്തിന് പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു: രമേശ് ചെന്നിത്തല

Sep 03, 2022 - 11:47
0
ഓണത്തിന് പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു: രമേശ് ചെന്നിത്തല

   ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി നൽകാതെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു .ബി പി എൽ കാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. 

 വെള്ളക്കാർഡ്‌ കാർക്ക് നൽകേണ്ട 10kg കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ് നൽകുന്നത് അതാകട്ടെ അര കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയുമാണ് നൽകുന്നത് അതായത് രണ്ട് കിലോ അരി വാങ്ങാൻ മൂന്ന് സഞ്ചിയുമായി വേണം പോകാൻ. ഓരോ മാസവും വിതരണം ചെയ്യുന്ന പത്ത് കിലോ അരി കഴിഞ്ഞ മാസം 8 കിലോ മാത്രമാണ് നൽകിയത് യഥാർത്ഥത്തിൽ കഴിഞ്ഞ മാസത്തിൻ്റെ ബാലൻസ് ആയ രണ്ട് കിലോയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത് ഓണമായിട്ട് പോലും ഈ മാസത്തെ 10 കിലോ അരി വിതരണം ചെയ്ത് തുടങ്ങിയിട്ടില്ല.

ഇനി ഓണത്തിനു എ.പി.എൽ വിഭാഗങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച 10 കിലോ സ്പെഷ്യൽ അരി 70% റേഷൻ കടകളിലും കിട്ടാനില്ല. സ്റ്റോക്ക് തീർന്നുവെന്നാണു കട ഉടമകൾ പറയുന്നത്. ഓണമായിട്ട് പോലും ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രി എല്ലാം നന്നായി നടക്കുന്നു എന്നാണു പത്രസമ്മേളനം നടത്തി ദിവസവും പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഓണംപടി വാതിൽക്കൽ നിൽക്കുമ്പോൾ സർക്കാർ കള്ളക്കളി അവസാനിപ്പിക്കണം  ഇനിയും കണ്ണിൽ പൊടിയിടാനുള്ള വാചക കസർത്ത് നടത്താതെ ന്യായമായ റേഷൻ സാധനങ്ങൾ റേഷൻ കടകളിൽ ലഭ്യമാക്കാനുള്ള അടിയന്തിര നടപടി സ്വികരിക്കമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User