നികുതികുടിശ്ശിക വരുത്തിയ ഇൻഡിഗോയുടെ ബസ് കസ്റ്റഡിയിലെടുത്ത് സർക്കാരിന്റെ പ്രതികാരം
ഇൻഡിഗോയുടെ ബസ് നികുതി കുടിശിക വരുത്തിയെന്ന കാരണത്താൽ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് രാമനാട്ടുകരയിൽനിന്ന് മോട്ടർവാഹന വകുപ്പാണ് ബസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന ബസാണിത്.ബസിന്റെ നികുതി അടച്ചില്ലെന്ന കാരണത്താലാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആറു മാസത്തെ നികുതി കുടിശികയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർടിഒ അധികൃതർ അറിയിച്ചു. ഫറോക്ക് ജോയിന്റ് ആർടിഒ ഷാജു ബക്കറിന്റെ നിർദേശ പ്രകാരം അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി.ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനു കഴിഞ്ഞ ദിവസം ഇതേ വിമാന കമ്പനി 3 ആഴ്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ഇവരുടെ ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)