വിമത ശിവസേന എംഎല്‍എമാരുടെ ഗുവാഹത്തി വാസം! ആകെ 56 ലക്ഷം ചെലവ്

Jun 23, 2022 - 13:56
0
വിമത ശിവസേന എംഎല്‍എമാരുടെ ഗുവാഹത്തി വാസം! ആകെ 56 ലക്ഷം ചെലവ്

  ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത ശിവസേന എംഎല്‍എമാര്‍ അസമിലെ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇപ്പോള്‍ തങ്ങുന്നത്. 41 എംഎല്‍എമാര്‍ ഷിന്‍ഡെയ്‌ക്കൊപ്പമാണ്. ചില എംപിമാരും വിമത പക്ഷത്തേക്ക് മാറിയിട്ടുണ്ട്.

ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് വിമതര്‍ ഗുവാഹത്തിയിലെത്തിയത്. വന്‍ സുരക്ഷയാണ് അസമിലെ ബിജെപി സര്‍ക്കാര്‍ ഹോട്ടലിന് ചുറ്റും ഒരുക്കിയിരിക്കുന്നത്.

ഏഴ് ദിവസത്തേക്ക് 70 മുറികള്‍ ഇവിടെ ബുക്ക് ചെയ്തതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ആകെ ചെലവ് 56 ലക്ഷം രൂപയാണ്. ഭക്ഷണത്തിനും മറ്റ് കാര്യങ്ങള്‍ക്കുമായി പ്രതിദിനം എട്ട് ലക്ഷം രൂപയുടെ ചെലവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 196 മുറികളുള്ള ഹോട്ടലില്‍ ഇപ്പോള്‍ മറ്റ് ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User