ഉദ്ധവ് സർക്കാർ തുടരുമെന്ന് പവാർ
സർക്കാരിന് പൂര്‍ണ പിന്തുണ നല്‍കുക എന്നത് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണെന്നും അവസാന നിമിഷം വരെ അത് തുടരുമെന്നും എൻസിപി നേതാവ് അജിത്ത് പവാര്‍ വ്യക്തമാക്കി. എന്‍.സി.പിക്കെതിരെ വിമത എം.എല്‍.എമാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. അസംബ്ലിയില്‍ ഉദ്ദവ് താക്കറെയ്ക്ക് വേണ്ടി ഞങ്ങളെല്ലാം വോട്ടുചെയ്യും, അജിത്ത് പവാര്‍ അറിയിച്ചു.
ഇതിനിടെ, ഗുവാഹട്ടിയില്‍ തമ്പടിച്ചിരിക്കുന്ന ശിവസേനാ വിമത എംഎല്‍എമാര്‍ ഏകനാഥ് ഷിണ്ടെയെ നേതാവായി തിരഞ്ഞെടുത്തു.
വിമതര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം കോടതിയെ സമീപിക്കാനുള്ള സാധ്യതയും എന്‍.സി.പിയും കോണ്‍ഗ്രസും തേടുന്നുണ്ട്. വിമത പ്രവര്‍ത്തനം കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാർ പറഞ്ഞു. മാത്രമല്ല, വിമത എം.എല്‍.എമാര്‍ക്കെതിരേ കേന്ദ്ര അന്വേഷണം വരാനുള്ള സാധ്യത കൊണ്ടാണ് അവര്‍ കൂറുമായിതെന്നും ശരദ് പവാര്‍ വ്യക്തമാക്കി.