സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ ‘കറുപ്പ്’ ; പരിഹാസവുമായി ജോയ് മാത്യൂ

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്

Jun 12, 2022 - 06:19
0
സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ ‘കറുപ്പ്’ ; പരിഹാസവുമായി ജോയ് മാത്യൂ

  മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യൂണിസത്തിന്‍റെ മൂത്താപ്പയായ കാറൽ മാർക്സ് പറഞ്ഞിട്ടുണ്ട്. എന്നാൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പെന്ന് മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക്കിനും കറുത്ത വസ്ത്രത്തിനും വിലക്കേർപ്പെടുത്തിയ സംഭവത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്ബുക്കിൽ കുറിപ്പിട്ടു.

ജോയ് മാത്യൂവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ് ! സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ് – അതിനാൽ ഞാൻ ഫുൾ കറുപ്പിലാണ് കറുപ്പ് എനിക്കത്രമേൽ ഇഷ്ടം . അത് ധരിക്കാനോ തരിമ്പും പേടിയുമില്ല . കാരണം കയ്യിൽ സാക്ഷാൽ ഷെർലക് ഹോംസാണ് . പോലീസുകാരെക്കൊണ്ട് “ക്ഷ” വരപ്പിക്കുന്ന ആളാണ് കക്ഷി. ഞമ്മളെ സ്വന്തം ആള്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User